ഇ.കെ. ഷാഹിനക്ക് അവാർഡ് നൽകി
1587873
Saturday, August 30, 2025 5:42 AM IST
മഞ്ചേരി: പുരോഗമന കലാസാഹിത്യ സംഘം മഞ്ചേരി മേഖല കമ്മിറ്റിയും പ്രഫ. എ.എൻ. ശിവരാമൻ നായർ(എഎൻഎസ്) ട്രസ്റ്റും സംയുക്തമായി മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സർഗോത്സവം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
പി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ പ്രഥമ സാഹിത്യപുരസ്കാരം നേടിയ ഇ.കെ. ഷാഹിനക്ക് കെഇഎനും സി. വിജയലക്ഷ്മിയും ചേർന്ന് ഉപഹാരം സമ്മാനിച്ചു.
11,111 രൂപയും പുരോഗമന കലാസാഹിത്യസംഘം മഞ്ചേരി മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ ഫലകവും അടങ്ങിയതാണ് പുരസ്കാരം. പുരസ്കൃത കൃതിയെ ഡോ. ഉണ്ണി ആമപ്പാറക്കൽ പരിചയപ്പെടുത്തി.
ചടങ്ങിൽ നോവലിസ്റ്റ് എം.വി. ജനാർദ്ദനൻ, എം.എം. നാരായണൻ, പുകസ ജില്ലാ സെക്രട്ടറി അസീസ് തുവൂർ, മേഖല സെക്രട്ടറി മണിലാൽ മുക്കുട്ടുതറ പ്രസംഗിച്ചു. തുടർന്ന് അരങ്ങേറിയ കലാപരിപാടികൾക്ക് ബാബു മാണിക്കോത്ത് നേതൃത്വം നൽകി.