ജെംസ് കോളജിലെ ഓണാഘോഷത്തിൽ ഹെലികോപ്ടറിൽ പറന്നിറങ്ങി മാവേലി
1587348
Thursday, August 28, 2025 5:33 AM IST
പെരിന്തൽമണ്ണ: രാമപുരം ജെംസ് കോളജിലെ ഇത്തവണത്തെ ഓണാഘോഷം ഏറെ കൗതുകമുള്ളതായി. ഹെലികോപ്ടറിലാണ് മാവേലി പറന്നിറങ്ങിയത്.
ഇന്നലെ രാവിലെ പത്തിന് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ മാവേലിയെ വരവേൽക്കാൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം തടിച്ചുകൂടിയിരുന്നു.
മാവേലിയുടെ അപ്രതീക്ഷിത രംഗപ്രവേശം ആഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി.
ദിവസങ്ങൾക്ക് മുന്പ് ഓണാഘോഷ പരിപാടിയുടെ പേര് പ്രഖ്യാപന ചടങ്ങിന് മാവേലി കുതിരപ്പുറത്താണ് എത്തിയത്. വിദ്യാർഥികൾ പണം സ്വരൂപിച്ച് വാടകയ്ക്കെടുത്താണ് ഹെലികോപ്ടർ എത്തിച്ചത്.