കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1587367
Thursday, August 28, 2025 6:13 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ ചാരക്കുളത്തെ ടി.എം. ചന്ദ്രന്റെ കൃഷിയിടത്തിൽ പട്ടാപ്പകൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നഗരസഭയുടെ അംഗീകൃത ഷൂട്ടറായ പത്തപ്പിരിയം സ്വദേശി നിസാർ അഹമ്മദ് ആണ് പന്നിയെ വെടിവെച്ച് കൊന്നത്.
ചുറ്റിനും കന്പിവേലിയുള്ള കൃഷിയിടത്തിന്റെ മുകൾഭാഗത്ത് നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടുപന്നിയെയാണ് സ്ഥലം ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് വെടിവച്ച് കൊന്നത്.