ഉന്നതി നവീകരിക്കാൻ ഒരു കോടി
1587620
Friday, August 29, 2025 5:30 AM IST
മങ്കട : പട്ടികജാതി വികസനത്തിലുൾപ്പെടുത്തി അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ മങ്കട മണ്ഡലം കൂട്ടിലങ്ങാടി പഞ്ചായത്തിലെ മുണ്ടയിൽപ്പടി ഉന്നതി നവീകരിക്കാൻ ഒരു കോടി രൂപയുടെ ഭരണാനുമതിയായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
നിയോജക മണ്ഡലത്തിൽ നിന്ന് എംഎൽഎ നൽകിയ ശിപാർശ പ്രകാരമാണ് കോളനികളെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനികളുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയാണുള്ളത്.