സഹോദയ കബഡിയിൽ കാർമൽഗിരി സ്കൂൾ ടീം ജേതാക്കൾ
1587610
Friday, August 29, 2025 5:28 AM IST
എടക്കര: മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കബഡി ടൂർണമെന്റിൽ തലഞ്ഞി കാർമൽഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീം ജേതാക്കളായി.
ഗൈഡൻസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും അൽ ഹിദായത്ത് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായിക അധ്യാപകരായ ഉണ്ണികൃഷ്ണൻ, ജിഷ എന്നിവരുടെ പരിശീലനത്തിലൂടെയാണ് സ്കൂൾ ടീം ജേതാക്കളായത്. സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപകർ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.