യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1587619
Friday, August 29, 2025 5:30 AM IST
മഞ്ചേരി : രണ്ട് മാസമായി മഞ്ചേരി മെഡിക്കൽ കോളജിൽ താൽക്കാലിക ജീവനക്കാർക്ക് വേതനം ലഭിക്കാത്തതിൽ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കൈവിലങ്ങണിഞ്ഞും ഭിക്ഷ എടുത്തുമാണ് ഇവർ പ്രതിഷേധിച്ചത്. ഓണമെത്തിയിട്ടും രണ്ട് മാസത്തെ ശന്പള കുടിശിക നൽകിയിട്ടില്ല.
ആരോഗ്യമന്ത്രി വീണാ ജോർജ് മഞ്ചേരിയിൽ എത്തിയപ്പോൾ ശന്പള കുടിശികയുടെ കാര്യം പറഞ്ഞതിന്റെ പേരിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. ഭിക്ഷയെടുത്തതിലൂടെ ലഭിച്ച പണം പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിന് കൈമാറി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടനടി നൽകാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്നും ഇവർ പറയുന്നു.
പ്രതിഷേധ സമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബൈർ വീന്പൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ അധ്യക്ഷത വഹിച്ചു. ജിജി ശിവകുമാർ, ഹംസ പുല്ലഞ്ചേരി, അമൽ കൃഷ്ണകുമാർ, രോഹിത് പയ്യനാട്, മുസമ്മിൽ വീന്പൂർ, ഷാൻ കൊടവണ്ടി, സിയാദ് വല്ലാഞ്ചിറ, ആഷിഫ് മേലാക്കം, റംഷീദ് മേലാക്കം, ഷിബിൻ മുഹമ്മദ്, സയ്യിദ് മുട്ടിപ്പാലം, ഉമേഷ് അകത്തൂട്ട്, സഹിൻഷാ നെല്ലിക്കുത്ത്, ഹനീഫ ചാടിക്കല്ല്, ഫജറുൽ ഹഖ് തുടങ്ങിയവർ നേതൃത്വം നൽകി.