ആശുപത്രി കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
1588228
Sunday, August 31, 2025 11:05 PM IST
കരുവാരകുണ്ട്: ആശുപത്രി കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. കേരള എസ്റ്റേറ്റ് പഴയകടക്കലിലെ പരേതനായ നാലകത്ത് മുസ്തഫയുടെ മകൻ നൂറുല്‍ അമീനാണ്(22) മരിച്ചത്.ശനിയാഴ്ച രാത്രി എട്ടിന് പെരിന്തൽമണ്ണയിലാണ് സംഭവം.
വാഹനാപകടത്തിൽ പരിക്കേറ്റ് അൽശിഫ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ പോയതായിരുന്നു നൂറുൽ അമീനും കൂട്ടുകാരും. ഇതിനിടയിലാണ് നിർമാണത്തിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ഇദ്ദേഹം താഴേക്ക് ചാടിയത്. ഉടനെ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി പോലീസിനെ ഒരു പെൺകുട്ടി വിവരമറിയിച്ചിരുന്നു.
പ്രണയ നൈരാശ്യമാണ് ജീവനൊടുക്കാൻ പ്രേരണയെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയിലെ ടെക്സ്റ്റൈൽസിൽ ജീവനക്കാരനാണ് നൂറുല്‍ അമീൻ.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പൊട്യാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.സുഹ്റയാണ് മാതാവ്.