മലപ്പുറം സഹോദയ ജില്ലാ റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ് പാണക്കാട് സ്ട്രെറ്റ്പാത്ത് ഇന്റർ നാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
1588404
Monday, September 1, 2025 4:08 AM IST
മലപ്പുറം: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ജില്ലാ റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ് പാണക്കാട് സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു.
181 പോയിന്റുകൾ കരസ്ഥമാക്കി ആതിഥേയരായ പാണക്കാട് സ്ട്രേറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ജേതാക്കളായി 102 പോയിന്റുകളുമായി വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂൾ രണ്ടും 93 പോയിന്റുകളുമായി പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .
അണ്ടർ 8 മുതൽ 17 വരെ 5 വിഭാഗങ്ങളിലായിട്ടാണ് വിവിധ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകം മത്സരങ്ങൾ സംഘടിപ്പിച്ചത് ജില്ലയിലെ 38 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നും700 ൽ പരം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരച്ചുവൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ സിഇഒ ഡോ. റഫീഖ് ഈന്തൻ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഷിനോജ് സി. ജോസ്, ജില്ലാ സ്കേറ്റിങ്ങ് അസോസിയേഷൻ പ്രസിഡന്റ് ജയദേവൻ എന്നിവർ വ്യക്തിഗത മെഡലുകൾ സമ്മാനിച്ചു കോർഡിനേറ്റർമാരായ സൈദ് സിയാദ്, കെ. ഷബീർ, അനീഷ് റഹീം, എ.ടി. റിയാസ്, രതുൽ സുധീർ എന്നിവർ നേതൃത്വം നൽകി.