പോത്തുകൽ സ്വദേശി സൗദിയിൽ മരിച്ച നിലയിൽ
1588467
Monday, September 1, 2025 10:14 PM IST
എടക്കര: പോത്തുകൽ സ്വദേശിയായ യുവാവിനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്പിട്ടാംപൊട്ടി പനയംതൊടിക അറഫാത്ത് (33) ആണ് മരിച്ചത്. നാല് വർഷം മുന്പ് വിദേശത്ത് പോയതായിരുന്നു.
സൗദി അറേബ്യയിൽ ഡ്രൈവറായിരുന്നു. മൂന്ന് ദിവസമായി അറഫാത്തിനെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് അറഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സൗദി പോലീസ് ബന്ധുക്കൾക്ക് വിവരം നൽകിയത്.
അപകട മരണമാണെന്ന് ആദ്യം അറിയിച്ചെങ്കിലും മരണത്തിൽ ദുരൂഹതയുള്ളതായി പറയപ്പെടുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ഭാര്യ: അനീഷ. മക്കൾ: അമീൻ, റിലു. പിതാവ്: അബ്ദുള്ള. മാതാവ്: സുലൈഖ. .