ദീപിക വാർഷിക പതിപ്പ് മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം
1588710
Tuesday, September 2, 2025 7:59 AM IST
പന്തല്ലൂർ: ദീപിക വാർഷിക പതിപ്പ്-2025 മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം വിപുലമായി നടത്തി. പന്തല്ലൂർ ഇടവക ഡിഎഫ്സി ഡയറക്ടർ ഫാ. സുദീപ് കിഴക്കാരക്കാട്ട് ആനക്കയം പഞ്ചായത്ത് 12-ാം വാർഡ് അംഗം ജോജോ തേവർപറന്പിലിന് കോപ്പി നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ വാർഷിക പതിപ്പിന്റെ കോപ്പികൾ ഡിഎഫ്സി അംഗങ്ങളായ വി.ടി. തങ്കച്ചൻ, മാത്തുക്കുട്ടി കടക്കുഴ, മാർട്ടിൻ ഇലവുങ്കൽ, റോയി പെരിഞ്ചേരിമണ്ണിൽ, ജിഷ എന്പ്രയിൽ, സീമ അഞ്ചാനിക്കൽ എന്നിവർക്ക് വിതരണം ചെയ്തു. ഡിഎഫ്സി ഫൊറോന പ്രസിഡന്റ് ജോസ് ഓലിക്കൽ പരിപാടിക്ക് നേതൃത്വം നൽകി.