മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1588405
Monday, September 1, 2025 4:08 AM IST
കുരുവമ്പലം : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുരുവമ്പലം വിഎം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. ഐസി ഡിഎസ് സൂപ്പർവൈസർ ഷക്കീല സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. നസീറ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. സാവിത്രി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എൻ.പി. റാബിയ, ടി. സിനിജ, പി.ടി. പ്രമീള തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം ഷിനോസ് ജോസഫ് നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ നൂറോളം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വികലാംഗ ക്ഷേമ കോർപ്പറേഷനും കെൽട്രോണുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.