പെരിന്തൽമണ്ണയിൽ ജോബ് എക്സ്പോ സംഘടിപ്പിച്ചു; 474 പേർക്ക് സെലക്ഷൻ ലഭിച്ചു
1588717
Tuesday, September 2, 2025 7:59 AM IST
പെരിന്തൽമണ്ണ: നഗരസഭയുടെ തൊഴിൽ പദ്ധതിയായ സേഫ്, വിജ്ഞാനകേരളം, കുടുംബശ്രീ ജില്ലാ മിഷൻ സംയുക്തമായി സംഘടിപ്പിച്ച "ജോബ് എക്സ്പോ 2.0' പെരിന്തൽമണ്ണ ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിൽ നടത്തി.
മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. 58 തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾ പങ്കെടുത്ത ജോബ് എക്സ്പോയിൽ 1148 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തത്. 474 പേർക്ക് സെലക്ഷൻ ലഭിക്കുകയും 374 ആളുകൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു.
കുടുംബശ്രീ ഡിഎംസി ബി. സുരേഷ്കുമാർ, കെ-ഡിസ്ക് ജില്ലാ കോഓർഡിനേറ്റർ ഹേമലത, നഗരസഭാ സെക്രട്ടറി ജെ.ആർ.ലാൽ കുമാർ, നഗരസഭാ വൈസ് ചെയർപേഴ്സണ്‍ എ.നസീറ, വിജ്ഞാന കേരളം നഗരസഭ കോഓർഡിനേറ്റർ കിനാതിയിൽ സാലിഹ് എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ.ശ്രീധരൻ, സിഡിഎസ് അംഗം ശ്രീജ, കൗണ്‍സിലർമാർ, ഇഎംഎസ് ഹോസ്പിറ്റൽ മുൻ ചെയർമാൻ ഡോ.എ. മുഹമ്മദ്, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സി.കെ. വത്സൻ, ചമയം ബാപ്പു തുടങ്ങിയവർ പങ്കെടുത്തു.