മലപ്പുറം പ്രസ് ക്ലബ് ഓണം ആഘോഷിച്ചു
1588708
Tuesday, September 2, 2025 7:59 AM IST
മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി ഓണാഘോഷം നടത്തി. റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ പൂക്കള മത്സരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി. ഉബൈദുള്ള, ആര്യാടൻ ഷൗക്കത്ത്, കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ബിജെപി നേതാവ് രവി തേലത്ത്, പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ, മലയിൽ ഗദ്ദാഫി, ആലിപ്പറ്റ ജമീല, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് ഉഗ്രപുരം എന്നിവർ പ്രസംഗിച്ചു.
വ്യവസായി അബ്ദുറഹിമാൻ പട്ടക്കടവൻ, അബുതാഹിർ പാണ്ടിക്കടവത്ത്, നെസ്ട്രോ സോളാർ എംഡി ഇബിനു വഫ, മലപ്പുറം ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ. വിജീഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാർ സ്വാഗതവും ട്രഷറർ പി.എ. അബ്ദുൾ ഹയ്യ് നന്ദിയും പറഞ്ഞു.