പ്രവാസി സംഘം സമ്മേളനം: സ്വാഗതസംഘമായി
1588706
Tuesday, September 2, 2025 7:59 AM IST
പെരിന്തൽമണ്ണ: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സിപിഎം പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി ഇ. രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി. റസാഖ് അധ്യക്ഷത വഹിച്ചു.
28ന് ഏലംകുളം സ്മാരക സമുച്ചയത്തിൽ 400 അംഗ പ്രതിനിധി സമ്മേളനം നടത്തും. സമ്മേളനം മുൻ എംഎൽഎ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഡോ. മുബാറക് സാനി, ടി.പി. ദിലീപ്, സി. സക്കീർ, കെ.ടി. രാധാകൃഷ്ണൻ, പി. ചന്ദ്രമോഹൻ, എം. ഷിജിൽ, വി.കെ. റൗഫ്, കെ.എസ്. സേതുനാഥ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ. രാജേഷ് (ചെയർമാൻ), വി.കെ. റൗഫ് (കണ്‍വീനർ), ടി.പി. ദിലീപ് (ട്രഷറർ).