നല്ലോണം മീനോണം: ഉത്സവകാല വിളവെടുപ്പ് നടത്തി
1588403
Monday, September 1, 2025 4:08 AM IST
പുലാമന്തോൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ശുദ്ധ മത്സ്യവും ആരോഗ്യ സുരക്ഷക്ക് എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന "നല്ലോണം മീനോണം'എന്ന ഓണക്കാല വിളവെടുപ്പിന്റെ ഭാഗമായി ജനകീയ മത്സ്യകൃഷി പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പ് പുലാമന്തോൾ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പടുതാ യൂണിറ്റിലെ വരാൽ വിളവെടുപ്പ്, പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ 20ാം വാർഡ് മെമ്പർ എം.ടി. നസീറ ഉദ്ഘാടനം ചെയ്തു.
മത്സ്യ കർഷകനായ യാക്കൂബ് അത്താണിക്കൽ എന്ന കർഷകന്റെ കൃഷി ഇടത്തിലായിരുന്നു ഭാഗീകമായ വിളവെടുപ്പ് നടത്തിയത്. ചടങ്ങിൽ ഷറഫുദ്ദീൻ (യൂത്ത് കോർഡിനേറ്റർ, പുലാമന്തോൾ ഗ്രാമ പഞ്ചായത്ത്), മത്സ്യകർഷകരായ അബ്ദുൽ ലത്തീഫ് അത്താണിക്കൽ, ഷാഫി, യൂനുസ്, പ്രൊമോട്ടർ അബ്ദുൽ നവാസ് വി. എം. എന്നിവർ പങ്കെടുത്തു. വിളവെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.