മൈലാടുംപൊട്ടി ദേവാലയത്തില്‍ തിരുനാൾ
1588402
Monday, September 1, 2025 4:08 AM IST
എടക്കര: മൈലാടുംപൊട്ടി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിന് തുടക്കമായി. രാവിലെ എട്ടരക്ക് ഇടവക വികാരി ഫാ. ഡോ. ജോണ്‍ ശങ്കരത്തില്‍ കൊടിയേറ്റ് നടത്തി.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറാം തീയതി വരെയുളള ദിവസങ്ങളില്‍ രാവിലെ അഞ്ചരക്ക് ജപമാല, ആറിന് വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. ഫാ. തോമസ് കല്ലൂര്‍, ഫാ. തോമസ് ചാപ്രത്ത്, ഫാ. പോള്‍സണ്‍ ആറ്റുപുറം, ഫാ. ഏബ്രഹാം പതാക്കല്‍, ഫാ. ഡോ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ കാർമികത്വം വഹിക്കും.
എാഴാം തീയതി വൈകിട്ട് അഞ്ചിന് ജപമാല, ആഞ്ചരക്ക് വി. കുര്‍ബാന. എാഴിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഫാ. തോമസ് തുണ്ടയില്‍, ഫാ. ഇമ്മാനുവേല്‍ മുകളേത്ത് കിഴക്കേതില്‍ എന്നിവര്‍ കാർമികത്വം വഹിക്കും.
ഫാ. സണ്ണി കൊല്ലാര്‍തോട്ടം കുരിശടിയില്‍ വചനസന്ദേശം നല്‍കും. എട്ടിന് സമാപനാശീര്‍വാദം. സമാപനദിവസമായ എട്ടാം തീയതി രാവിലെ ആറരക്ക് പ്രഭാത പ്രാര്‍ഥന, എാഴിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. സെബാസ്റ്റിയന് ഇടയത്ത് കാർമികത്വം വഹിക്കും.