കഞ്ചാവ് കേസിൽ തടവും പിഴയും
1588088
Sunday, August 31, 2025 5:38 AM IST
മഞ്ചേരി : കഞ്ചാവ് സഹിതം എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശിക്ക് മഞ്ചേരി എൻഡിപിഎസ് കോടതി 34 ദിവസത്തെ തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി കബീർ അലിഘ (30)നെയാണ് ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
2024 ജൂലൈ 27ന് രാത്രി 7.50ന് പെരിന്തൽമണ്ണ സംഗീത റോഡിൽ നിന്ന് എക്സൈസ് ഇൻസ്പെക്ടർ എം. യൂനസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് രണ്ട് കിലോ ഉണക്ക കഞ്ചാവ് പിടികൂടിയിരുന്നു.
റിമാൻഡിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യുമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.