മസ്തിഷ്ക ജ്വരം: കാന്പയിൻ ആരംഭിച്ചു
1587371
Thursday, August 28, 2025 6:13 AM IST
കുഴിമണ്ണ: മസ്തിഷ്ക ജ്വരം പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജലമാണ് ജീവൻ എന്ന കാന്പയിൻ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ്് പി. രജിനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ് ആസ്യ ഹംസ അധ്യക്ഷയായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോ. കെ. ഖാലിദ്, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. നാസർ അഹമ്മദ്, നവകേരള കോ ഓർഡിനേറ്റർ അബ്ദുൾഅലി എന്നിവർ വിഷയാവതരണം നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സണ് മുർഷിദ നിസാർ,
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അബ്ദുസലാം മുക്കൂടൻ, കോട്ട ഉമ്മർഹാജി , മുഹമ്മദ് ആരാശേരി, വിദ്യാഭ്യാസ പദ്ധതി നിർവഹണ ഉദ്യോഗസ്ഥ വി. ഉഷ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷഫീഖ്, ജെപിഎച്ച് നഴ്സ് സി.എം. രഹന, എംഎൽഎച്ച്പി നഴ്സ് പി. അമൃത, പഞ്ചായത്ത് എച്ച്ഐ ബിന്ദു, കൗസല്യ എന്നിവർ പ്രസംഗിച്ചു.