സ്കീം വർക്കേഴ്സ് സംഗമം നടത്തി
1587872
Saturday, August 30, 2025 5:42 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംഘടിപ്പിച്ച സ്കീം വർക്കേഴ്സ് സംഗമം ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ആശാപ്രവർത്തകർ, അങ്കണവാടി വർക്കേഴ്സ്, ഹെൽപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സംഗമമാണ് നഗരസഭാ ടൗണ്‍ ഹാളിൽ നടത്തിയത്.
വൈസ് ചെയർപേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎയും ബിൽഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാനുമായ വി. ശശികുമാർ മുഖ്യാതിഥിയായിരുന്നു. സംഗമത്തിൽ പങ്കെടുത്ത സ്കീം വർക്കേഴ്സിന് ഓണക്കോടിയും സ്നേഹോപഹാരങ്ങളും നൽകി ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ. ഉണ്ണികൃഷ്ണൻ, കൗണ്‍സിലർമാരായ കെ.സി.ഷാഹുൽ ഹമീദ്, പി.എസ്. സന്തോഷ്കുമാർ, സി.പി. ഷെർലിജ, കൃഷ്ണപ്രിയ, സാറ സലീം, കെ.സി. ഹസീന, പി. സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.