യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി
1588707
Tuesday, September 2, 2025 7:59 AM IST
എടക്കര: ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെന്റ് വച്ച് വീട് നിർമാണം തുടങ്ങിയ ഗുണഭോക്താക്കൾക്ക് സർക്കാർ ഹഡ്കോ വിഹിത ലോണ്‍ അനുവദിക്കാത്തതിലും പുതിയ അപേക്ഷകൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിലും പ്രതിഷേധിച്ച് യുഡിഎഫ് മൂത്തേടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. വി.പി. അബ്ദുൾ ജലീൽ, പി. അഷ്റഫ്, വി.പി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ, ജസ്മൽ പുതിയറ, റഷീദ് വാളപ്ര, എൻ.കെ. കുഞ്ഞുണ്ണി, വി.പി. റഷീദ്, വി.പി. ഫസൽ, ഷിനോജ് സ്കറിയ, ടി.പി. സഫിയ, സജ്ന അബ്ദുറഹിമാൻ, കെ. സുബൈദ എന്നിവർ പ്രസംഗിച്ചു.