ജലമാണ് ജീവൻ : കാമ്പയിൻ സംഘടിപ്പിച്ചു
1588406
Monday, September 1, 2025 4:09 AM IST
കൊളത്തൂർ : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരേയുള്ള മുൻകരുതലിന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ മൂർക്കനാട് പഞ്ചായത്തിൽ വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും കിണറുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ജലമാണ് ജീവൻ ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തെക്കേക്കരയിൽ വാർഡ് -18 പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. അബ്ദുൽ മുനീർ അധ്യക്ഷനായി.
കാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷനും, ഗ്രാമ പഞ്ചായത്തും, കുടുംബ ആരോഗ്യ കേന്ദ്രവും, മങ്കട ഗവൺമെന്റ് കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
മെമ്പർമാരായ കെ. ശ്രീകല, പി. ദീപ, ജെഎച്ച്ഐമാരായ ശ്യാൻലാൽ എബ്രഹാം എന്നിവർ നേതൃത്വം നൽകും.