തെളിവെടുപ്പിനിടെ എംഡിഎംഎയുമായി മയക്കുമരുന്നു വിതരണക്കാരൻ പിടിയിൽ
1246144
Tuesday, December 6, 2022 12:08 AM IST
കോഴിക്കോട്: മയക്കുമരുന്നു കേസിൽ പിടിയിലായ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ മയക്കുമരുന്നു വിതരണക്കാരൻ പിടിയിൽ. നേരത്തെ നഗരത്തിൽ വച്ച് ടൗൺ പോലീസ് പിടികൂടിയ മയക്കുമരുന്ന് സംഘത്തിലെ പ്രതികളുമായി മണക്കടവിൽ തെളിവെടുപ്പിന് എത്തിയപ്പോഴാണ് വിതരണക്കാരനായ ചക്കാലയ്ക്കൽ ചക്കുംക്കടവത്ത് മുഹമ്മദ് അൻസാരി പിടിയിലായത്. ഇയാളിൽ നിന്ന് 27 ഗ്രാം എംഡിഎംഎയും 3.2 ഗ്രാം കൊക്കെയ്നും ഹാഷിഷ് ഓയിലും കഞ്ചാവും നാലര ലക്ഷം രൂപയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 20ന് നഗരത്തിലെ ഗുജറാത്തി തെരുവിന് സമീപത്ത് നിന്ന് സഹൽ, നൈജിൽ എന്നിവരെയാണ് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയുമായി പോലീസ് പിടികൂടിയിരുന്നത്. അന്ന് പോലീസിന്റെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയാണ് മുഹമ്മദ് അൻസാരി.