മാ​ഹി മ​ദ്യ​ക്ക​ട​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Thursday, June 8, 2023 12:11 AM IST
നാ​ദാ​പു​രം: മാ​ഹി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വ​ള​യം ക​ല്ലു​നി​ര പൂ​ങ്കു​ളം സ്വ​ദേ​ശി പി​ലാ​വു​ള്ള കു​ന്നു​മ്മ​ൽ ര​ജി (43) നെ ​വ​ള​യം പോ​ലീ​സും അ​യ​നി​ക്കാ​ട് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ദീ​പ​ൻ (44) നെ ​വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ല്ലു​നി​ര-​പൂ​ങ്കു​ളം റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​രു ച​ക്ര​വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. മാ​ഹി​യി​ൽ മാ​ത്രം വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള 500 എം​എ​ല്ലി​ന്‍റെ ഒ​ന്പ​ത് കു​പ്പി മ​ദ്യം ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്ക്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് 15 കു​പ്പി മ​ദ്യ​വു​മാ​യി പ്ര​ദീ​പ​നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.