മാലിന്യ പ്ലാന്റ്: കോർപറേഷൻ നിലപാട് ജനവിരുദ്ധമെന്ന് യുഡിഎഫ്
1335320
Wednesday, September 13, 2023 3:08 AM IST
കോഴിക്കോട്: ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ച ശുചിമുറി മാലിന്യ പ്ലാന്റ് വീണ്ടും അടിച്ചേൽപ്പിക്കാനുള്ള കോർപറേഷൻ ശ്രമം ജനവിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി.
പ്ലാന്റ് സ്ഥാപിക്കുന്നതിന് ആരും എതിരല്ല എന്നാൽ ആവിക്കൽതോട്, കോതി എന്നീ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനോടാണ് എതിർപ്പ്. ഈ കാര്യം ഭരണാധികാരികൾക്ക് ബോധ്യപ്പെട്ടതാണ്. അവയൊക്കെ മറികടന്ന് പോലീസിനെ ഉപയോഗിച്ച് മർദിച്ചു പ്ലാന്റ് സ്ഥാപിക്കാം എന്നത് മൗഢ്യവും വ്യാമോഹവും മാത്രമാണ്.
നഗരത്തിലെ മറ്റ് അനുയോജ്യ പ്രദേശങ്ങൾ തെരഞ്ഞെടുത്തു പ്ലാന്റ് സ്ഥാപിക്കുന്നതായിരിക്കും ഉചിതമെന്നും കൗൺസിൽ പാർട്ടി ലീഡർ കെ.സി ശോഭിതയും ഡെപ്യുട്ടി ലീഡർ കെ. മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.