മലയോരത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം വരുന്നു
1581974
Thursday, August 7, 2025 5:09 AM IST
കോഴിക്കോട്: മലയോരത്തെ പരിസ്ഥിലോല പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മലയോര ടൂറിസം കേന്ദ്രങ്ങളുള്ള 16 ഗ്രാമപഞ്ചായത്തകളിലാണ് ആദ്യഘട്ടത്തില്‍ നിരോധനം നടപ്പാക്കുക. ജനകീയ പങ്കാളിത്തത്തോടെ നിരോധനം നടപ്പാക്കാനാണ് സംസ്ഥാന ഹരിത കേരള മിഷന് പദ്ധതി തയറാക്കുന്നത്. ഒക്ടോബര്‍ രണ്ടിനകം നിരോധനം നടപ്പാക്കാനാണ് കോടതി ഉത്തരവ്.
അഞ്ചുലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, സ്ട്രോകള്‍ എന്നിവയടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം വരുന്നത്. മൂന്നാര്‍, അടിമാലി, പള്ളിവാസല്‍, മാങ്കുളം, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട, കുമിളി,ഏലപ്പാറ, ആതിരപ്പള്ളി, നെല്ലിയാമ്പതി, വൈത്തിരി,അമ്പലവയല്‍, തരിയോട് ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുമാണ് ആദ്യഘട്ടത്തില്‍ നിരോധനം നടപ്പാക്കുക. ഇവിടങ്ങളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചായിരിക്കും ഗ്രീന്‍ കോറിഡോര്‍ കൊണ്ടുവരിക.
മലയോരത്തെ ടൂറിസം കേന്ദ്രങ്ങളില്‍ സീസണില്‍ ആയിരകണക്കിനു വിനോദ സഞ്ചാരികളാണ് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ നാടുകളില്‍ നിന്നും ടൂറിസ്റ്റുകള്‍ വരുന്നുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരിസ്ഥിക്കു കോട്ടം തട്ടുന്ന വിധത്തിലുള്ള പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് കൂട്ടേത്താടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഇതു തടയുന്നതിനുള്ള ഉത്തരവാദിത്തമെങ്കിലും മിക്കയിടത്തും ഫലപ്രദമായി ഇടപെടാന്‍ കഴയുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
നിരോധനം നടപ്പാക്കുന്നതില്‍ ടൂര്‍ ഓപ്പറ്റേര്മാര്ക്ക് മുഖ്യ പങ്കുവഹിക്കാന്കഴിയുമെന്ന് ഹരിതകേരള മിഷന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദ സഞ്ചാരികളെ െകാണ്ടുവരുമ്പോള്‍ തന്നെ അവര്‍ക്ക് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു കഴിയും. ഇതിന്റെ ഗൗരവം വിനോദ സഞ്ചാരികളില്‍ എത്തിച്ചാല്‍ ഒരു പരിധിവരെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ടൂറസിറ്റ് കേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ സാധിക്കും. നീലഗിരി മോഡല്‍ പദ്ധതി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലും കൊണ്ടുവരണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം ഒഴിവാക്കാന്‍ ടൂസിറ്റ് കേന്ദ്രങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചതാണ് നീലഗിരി മോഡല്‍. ഇതു നടപ്പാക്കിയാല്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ എത്തുന്നതു തടയാന്‍ സാധിക്കും.ഊട്ടിയിലും നീലഗിരിയിലും ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധിത മേഖലയയായി ഊട്ടിയും നീലഗിരിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അടിച്ചേല്പിക്കുന്നതിനു പകരം പൊതജനപങ്കാളിത്തത്തോടെ നിരോധനം യാഥാര്‍ഥ്യമാക്കാനാണ് ഹരിതകേരള മിഷന് ലക്ഷ്യമിടുന്നത്. ഇതിനായി ഈ മേഖലയില്‍ വ്യാപക കാമ്പയിന് സംഘടിപ്പിക്കും. ബോര്‍ഡുകള്‍ സ്ഥാപിക്കാനും സോഷ്യല്‍മീഡിയ ക്യാമ്പയിന് സംഘടിപ്പിക്കാനും ആലോചനയുണ്ട്. നിരോധനം നടപ്പാക്കുേമ്പാള്‍ ടൂറിസ്റ്റുകള്‍ക്കു ബദല്‍ സംവിധാനം ഒരുക്കാനാണ് ആലോചന. ഗ്രീന്‍ ചെക്ക്പോസ്റ്റുകളില്‍ ഫെസിലിറ്റേഷന്‍ െസന്ററുകള്‍ സ്ഥാപിക്കും. അവിടെവച്ച് ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം കഴിക്കുന്നിതിനുള്ള സൗകര്യവുമുണ്ടാവും.