തസ്തിക ഇല്ലാതാക്കല്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കും: പ്രേംനാഥ് മംഗലശ്ശേരി
1582267
Friday, August 8, 2025 5:55 AM IST
കോഴിക്കോട്: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി 283 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ ഇല്ലാതാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് നിലവിലെ സ്റ്റാഫ് പാറ്റേണ്‍ തുടരണമെന്ന് കേരള എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സിവില്‍ സര്‍വീസിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ആദ്യ പടിയാണ് തസ്തിക ഇല്ലാതാക്കലെന്ന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. നഗരകാര്യാലയങ്ങളിലെ തസ്തിക നഷ്ടം തദ്ദേശ ഭരണത്തെയും ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് എന്‍ജിഒ അസോസിയേഷന് ചൂണ്ടിക്കാട്ടി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് 1 കോര്‍പ്പറേഷനുകളില്‍ 40 ശതമാനം തസ്തികയും ഗ്രേഡ് 2 കോര്‍പ്പറേഷനുകളില്‍ 15 ശതമാനം തസ്തികയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
സിവില്‍ സര്‍വീസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും വിരമിക്കുന്ന തസ്തികകളില്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു.