ദീപിക കളർ ഇന്ത്യ മത്സരം ഇന്ന് : കോഴിക്കോട് യൂണിറ്റുതല ഉദ്ഘാടനം പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
1582249
Friday, August 8, 2025 5:24 AM IST
കോഴിക്കോട്: ദീപിക കളര്‍ ഇന്ത്യ സീസണ് 4 മത്സരത്തിന്റെ കോഴിക്കോട് യൂണിറ്റുതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. പ്രസന്റേഷൻ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കെ.വി. ലീന അധ്യക്ഷത വഹിക്കും.
ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷൈമി, ഡിഎഫ്സി താമരശേരി സോണ്‍ വൈസ് പ്രസിഡന്റ് ജോയി മോളത്ത്, ദീപിക എജിഎം പ്രിന്‍സി ജോസ്, കെ.എം. ലിജിന എന്നിവര്‍ പ്രസംഗിക്കും.
കെജി, എല്‍പി, യുപി വിഭാഗം മത്സരത്തിലെ വിജയികള്‍ക്ക് കക്കാടംപൊയില്‍ സ്കൈ വേവ് വാട്ടര്‍ ആൻഡ് അമ്യൂസ്മെന്റ് പാര്‍ക്ക് എന്‍ട്രി പാസ് സമ്മാനമായി നല്‍കും.സ്കൈ വേവ് മാനേജിംഗ് ഡയറക്ടേഴ്സായ ബെന്നി ജോസഫ്, ജോയി തോമസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധിൻ തൊമരക്കാട്ടിൽ, എം.കെ. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.