പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: എക്യുപ്ഡ് മത്സരത്തില്‍ കേരളം മുന്നില്‍
1581991
Thursday, August 7, 2025 5:27 AM IST
കോഴിക്കോട്: ദേശീയ മാസ്റ്റേഴ്സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. മാസ്റ്റേഴ്സ് എക്യുപ്ഡ് പവര്‍ ലിഫ്റ്റിംഗില്‍ പുരുഷ വിഭാഗത്തിൽ 109 പോയിന്റോടെ കേരളം മുന്നില്‍. 94 ഉം 93 ഉം പോയിന്റ് വീതം നേടി മഹാരാഷ്ടയും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനത്ത് നില്ക്കുന്നു. വനിതാ വിഭാഗത്തില്‍ 99 പോയിന്റോടെ കേരളം മുന്നിലാണ്. 90 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 62 പോയന്റ് നേടി മദ്ധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.
ഈ വിഭാഗത്തില്‍ ഇന്ന് ഉച്ചയോടെ മത്സരങ്ങള്‍ സമാപിക്കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപന ചടങ്ങില്സ്പോര്ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി. ദാസന് സമ്മാനദാനം നിര്‍വഹിക്കും. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് സതീഷ് കുമാര്‍, സെക്രട്ടറി ജനറല്‍ പി.ജെ ജോസഫ് അര്‍ജ്ജുന എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.