വിദ്യാർഥി സമരങ്ങൾക്കെതിരേ നിലപാട് സ്വീകരിക്കണമെന്ന്
1582272
Friday, August 8, 2025 6:01 AM IST
കുളത്തുവയൽ: സ്കൂളിൽ വിദ്യാർഥികൾ സമരങ്ങൾ നടത്തുന്ന കാര്യത്തിൽ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിൽ ചേർന്ന പിടിഎ ജനറൽ ബോഡി യോഗത്തിൽ വിയോജിപ്പ്.
വിദ്യാർഥികളുടെ സമരങ്ങൾ മൂലം കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുന്നത് പഠനത്തെ ദോഷകരമായി ബാധിക്കുന്നതായും കഴിഞ്ഞ ദിവസം ചേർന്ന സ്കൂൾ പിടിഎ ജനറൽ ബോഡി യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
അതിനാൽ സ്കൂളിൽ അരങ്ങേറുന്ന വിദ്യാർഥി സമരങ്ങൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ചക്കിട്ടപാറ പഞ്ചായത്ത് അംഗം നുസ്രത്ത് യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ഡി. പ്രേംരാജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകർ ഫ്രാൻസീസ് സെബാസ്റ്റ്യൻ, ഫാ. രാജേഷ് മാത്യു എന്നിവർ പ്രസംഗിച്ചു.