വീണു കിട്ടിയ സ്വർണം കോടതിയിൽ ഏൽപ്പിച്ചു വിദ്യാർഥിനികൾ മാതൃകയായി
1582260
Friday, August 8, 2025 5:55 AM IST
കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ മാല കോടതിയിൽ ഏൽപ്പിച്ച് വിദ്യാർഥിനികൾ മാതൃകയായി. കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ഭവ്യ ശ്രീ, ശിവാനി എന്നീ വിദ്യാർഥിനികൾക്കാണ് ചൊവാഴ്ച വൈകീട്ട് ബസ് സ്റ്റാൻഡിൽ വച്ച് സ്വർണം വീണു കിട്ടിയത്.
ഉടൻ തന്നെ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന പോലീസുകാരനോട് സ്വർണം വീണു കിട്ടിയ വിവരം പറഞ്ഞപ്പോൾ കോടതിയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനികൾ കൊയിലാണ്ടി മജിസ്ട്രേറ്റിനെ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനികളുടെ മാതൃകാപരമായ നടപടിയെ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.