ന്യൂനപക്ഷ വേട്ടക്കെതിരേ എൽഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തി
1582270
Friday, August 8, 2025 6:01 AM IST
പേരാമ്പ്ര: സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയിലും ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലും പ്രതിഷേധിച്ച് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പേരാമ്പ്ര റീജ്യണൽ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി അണിനിരന്നു. മരക്കാടി സ്ക്വയറിൽ ചേർന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം എം. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ കെ. കുഞ്ഞമ്മത്, ബേബി കാപ്പുകാട്ടിൽ, അജയ് ആവള, എൻ.കെ. വത്സൻ, സഫ മജീദ്, കെ.പി. ആലിക്കുട്ടി, മുഹമ്മദ് ചാലിക്കര, കെ. പ്രദീപ് കുമാർ, പി.കെ. ബിജു, എൽഡിഎഫ് മണ്ഡലം കൺവീനർ പി.കെ.എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.