കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് എട്ടിനു തുടങ്ങും
1581986
Thursday, August 7, 2025 5:27 AM IST
കോഴിക്കോട്: കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ക്യാമ്പ് എട്ട്, ഒന്‍പത് തീയതികളില്‍ നാദാപുരത്ത് നടക്കും. മണ്ഡലം പ്രസിഡന്റുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, സംഘടനാകാര്യ സെക്രട്ടറിമാര്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കം 180 പേരാണ് ക്യാമ്പ് അംഗങ്ങള്‍. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ പതാക ഉയര്‍ത്തും.
സംസ്ഥാന പ്രസിഡനന്റ് മാജുഷ് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീ നിജേഷ് അരവിന്ദ് ക്ലാസുകള്‍ നയിക്കും.ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ പ്രത്യേക ക്ഷണിതാക്കളായി ക്യാമ്പില്‍ പങ്കെടുക്കും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സംഘടന കാര്യ സെക്രട്ടറി അസ്ലം കടമേരിയാണ് ക്യാമ്പ് ഡയറക്ടര്‍ .