തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചതായി പരാതി
1581976
Thursday, August 7, 2025 5:09 AM IST
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി. തൊട്ടില്‍പ്പാലം സ്വദേശിയായ കാവിലുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന വലിയപറമ്പത്ത് ജിഷ്മയാണ് പരാതിക്കാരി. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്മ ഇന്നലെ കോഴിക്കോട് എഡിഎമ്മിനു പരാതി നല്കി.
ജൂലൈ പന്ത്രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ നല്‍കിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് കേസെടുത്തശേഷം പരാതി പിന്‍വലിപ്പിച്ചെന്നും യുവതി ജിഷ്മ ആരോപിക്കുന്നു.ജാതിഅധിക്ഷേപവും ശാരീരിക ലൈംഗികഅതിക്രമവും നേരിട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.
തേങ്ങാ മോഷണത്തിനെതിരേ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദ്ദിച്ചെന്നാണ് ജിഷ്മയുടെ പരാതി. റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും ജിഷ്മ ആരോപിച്ചു. വീടിനു സമീപത്തെ പറമ്പില്‍ നിന്നും തവര പറിച്ച് വരുന്നതിനിടെ തന്നെ തടഞ്ഞ് വച്ച് ഫോട്ടോ എടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.
തനിക്ക് നേരിട്ട ദുരനുഭവം ചോദിക്കാനെത്തിയ ഭര്‍ത്താവിനെയും ബന്ധുവിനെയും തെറി വിളിക്കുകയും ചെയ്തെന്നും തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നയാക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.