പ്രഭാത ഭക്ഷണ വിതരണം തുടങ്ങി
1582271
Friday, August 8, 2025 6:01 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളായ ആനക്കാംപൊയിൽ ഗവ. എൽപി സ്കൂളിലും തൊണ്ടിമ്മൽ ഗവ. എൽപി സ്കൂളിലും പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചത്.
തൊണ്ടിമ്മൽ ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ ലിസി സണ്ണി, എ.പി. ബീന, എസ്എംസി ചെയർമാൻ പി. ജിഷി, പ്രധാനാധ്യാപിക കെ.എസ്. രഹന മോൾ, പിടിഎ പ്രസിഡന്റ് സുരേഷ് തൂലിക എന്നിവർ പ്രസംഗിച്ചു.