ദീപിക കളര്‍ ഇന്ത്യ കോഴിക്കോട് യൂണിറ്റുതല ഉദ്ഘാടനം നാളെ
1581975
Thursday, August 7, 2025 5:09 AM IST
കോഴിക്കോട്: ദീപിക കളര്‍ ഇന്ത്യ സീസണ് 4 കോഴിക്കോട് യൂണിറ്റുതല ഉദ്ഘാടനം നാളെ കോഴിക്കോട് ചേവായൂര്‍ പ്രസന്റേഷന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. അന്നേദിവസം വയനാട്, മലപ്പുറം ജില്ലാതല ഉദ്ഘാടനവും നടക്കും. പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവുമായ പി.കെ. ഗോപി കോഴിക്കോട് യൂണിറ്റുതല ഉദ്ഘാടനം നിര്‍വഹിക്കും.
വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ നടക്കും. പ്രശസ്ത ചിത്രകാരന് സണ്ണി മാനന്തവാടിയാണ് ഉദ്ഘാടകന്‍. പൊന്നിയാംകുറിശി സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ളിക് സ്കൂളിലാണ് മലപ്പുറം ജില്ലാതല ഉദ്ഘാടനം. പ്രശസ്ത ന്റ സജി ചെറുകര കളര്‍ ഇന്ത്യ മത്സരം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ദീപിക കളര്‍ ഇന്ത്യ മത്സരം നടത്തുന്നത്. ലഹരിക്കെതിരേയുളള പോരാട്ടത്തിനു കരുത്തു പകരാനും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനും ഉദേശിച്ചാണ് അഖിലേന്ത്യാതലത്തില്‍ ദീപിക കളര്‍ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.
എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള പത്തുലക്ഷത്തോളം വിദ്യാര്‍ഥികളാണ് ദീപിക കളര്‍ ഇന്ത്യ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.