പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു
1581987
Thursday, August 7, 2025 5:27 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഞ്ച് വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ജന വിജയ യാത്ര സംഘടിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്.
എട്ട്, ഒന്പത് തീയതികളിലായി നടക്കുന്ന ജാഥയുടെ പ്രഖ്യാപന കൺവൻഷൻ പന്നിക്കോട് എയുപി സ്കൂളിൽ നടന്നു. ജാഥ ഡിസിസി സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു.
എൻ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സുജ ടോം, കെ.ടി. മൻസൂർ, കെ.പി അബ്ദുറഹിമാൻ, ഷംസുദ്ധീൻ ചെറുവാടി, കെ.പി. സൂഫിയാൻ, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
എട്ടാം തിയതി തോട്ടുമുക്കത്ത് നിന്നാരംഭിക്കുന്ന ജാഥ ഒന്പതിന് കൊടിയത്തൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.