എൻജിഒ അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി
1582491
Saturday, August 9, 2025 5:21 AM IST
കോഴിക്കോട്: കേരള എൻജിഒ അസോസിയേഷൻ വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി ഉദ്ഘാടനം ചെയ്തു.
വെസ്റ്റ്ഹിൽ ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശൻ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പിലെ 283 തസ്തികകൾ വെട്ടി കുറച്ച ഉത്തരവ് പിൻവലിക്കുക, 12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ആശ്രിത നിയമന അവകാശം സംരക്ഷിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി.
എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് ചേമ്പാല, വി. വിപീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുജിത, പി. ലിജിന, റോഷ്ന ഡെൻസിൽ എന്നിവർ പ്രസംഗിച്ചു. കെ.വി. ബാലകൃഷ്ണൻ, പി. അരുൺ, കെ. ജോതിഷ് കുമാർ, കെ. അഫ്സൽ, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.