ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം: പ്രതി പിടിയില്‍
1582497
Saturday, August 9, 2025 5:24 AM IST
കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുരുവട്ടൂരിലുള്ള ലോട്ടറി കടയില്‍ വച്ച് വ്യാജ ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്ന ജീവനക്കാരനെ പോലീസീ പിടികൂടി.പൊള്ളാച്ചി സ്വദേശി കിഷോര്‍ (30) നെ അറസറ്റ് ചെയ്തു.
കുരുവട്ടൂര്‍-പയമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയില്‍ വ്യാജ ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്താന്‍ ഉപയോഗിച്ച മൊബെല്‍ ഫോണും, ഒറ്റ നമ്പറുകള്‍ എഴുതിയ കടലാസ് തുണ്ടുകളും, ഒറ്റ നമ്പര്‍ ലോട്ടറിവിറ്റ വകയില്‍ കിട്ടിയ 2910 രൂപയും പോലീസ് കണ്ടെടുത്തു.ചാത്തമംഗലം എന്‍ഐടിക്കു സമീപം താമസിക്കുന്ന അബ്ദുള്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനാണ് പിടിക്കപ്പെട്ട പ്രതി.