സമാധാന സന്ദേശം പകർന്ന് ജെആർസി യുദ്ധവിരുദ്ധ റാലി
1582490
Saturday, August 9, 2025 5:21 AM IST
മുക്കം: യുദ്ധത്തിനെതിരേ സമാധാന സന്ദേശമുയർത്തി വെള്ളരി പ്രാവുകളായി ജൂനിയർ റെഡ്ക്രോസ് വിദ്യാർഥികൾ.
ജെആർസി മുക്കം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സമാധാന സന്ദേശമുയർത്തുന്ന പ്ലക്കാർഡുകളുമായി വിദ്യാർഥികൾ മുക്കം അങ്ങാടി ചുറ്റി. നഗരസഭാ ചെയർമാൻ പി.ടി. ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു.
മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി മുഖ്യാതിഥിയായി. ഉപജില്ലാ പ്രസിഡന്റ് പി. അബൂബക്കർ, സി.ടി. ദിൽഷാദ്, കെ.പി. ഖദീജ, ടി.പി. അബൂബക്കർ, കെ.ടി. ഷിംന തുടങ്ങിയവർ പ്രസംഗിച്ചു