മലയോര ഹൈവേയിൽ ബസും കാറും കൂട്ടിയിടിച്ചു
1582262
Friday, August 8, 2025 5:55 AM IST
പുല്ലൂരാംപാറ: കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം. പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലൂരാംപാറ - തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎംഎസ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ ഭാഗികമായി തകർന്നു. പൊന്നാങ്കയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.