ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1581988
Thursday, August 7, 2025 5:27 AM IST
മുക്കം: കർക്കടക മാസത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി പൊറ്റമ്മൽ ഇട്ടൂസ് ക്ലബുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ 125 ഓളം ആളുകളാണ് പങ്കാളികളായത്. പൊറ്റമ്മൽ മിഷ്കാത്തുൽ ഹുദാ മദ്രസയിൽ നടന്ന ക്യാമ്പ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. കർക്കിടകചര്യകൾ എന്ന വിഷയത്തിൽ ഡോ. കൃഷ്ണേന്ദുവും മുലയൂട്ടലിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ. ലിയയും ക്ലാസ് എടുത്തു.
മെഡിക്കൽ ഓഫീസർ ഡോ. കേശിനി ക്യാമ്പിന് നേതൃത്വം നൽകി. ഇട്ടൂസ് ക്ലബ് പ്രസിഡന്റ് യാസർ പുതിയോട്ടിൽ, ഫാർമസിസ്റ്റ് മുഹസിന, ടി. രാജൻ, പി. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.