കർഷക കോൺഗ്രസ് ജില്ല ക്യാമ്പിന് തുടക്കം
1582494
Saturday, August 9, 2025 5:21 AM IST
നാദാപുരം: കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ ക്യാമ്പിന് നാദാപുരത്ത് തുടക്കമായി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കർഷക കോൺഗ്രസ് ക്യാമ്പിന്റെ പതാക ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ഉയർത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, വി.വി. റിനീഷ്, പി. കെ. ദാമു, മൊയ്തു കൊരങ്ങോട്, അസ്ലം കടമേരി, കമറുദ്ധീൻ അടിവാരം, സോജൻ ആലക്കൽ, അബ്ദുൽ നാസർ, ജോസ് കാരുവേലി, രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജീഷ് മാത്യൂ, നിജേഷ് അരവിന്ദ് എന്നിവരും കർഷക മേഖലയിലെ വിദഗ്ധരും വിവിധ സെക്ഷനുകളിൽ ക്ലാസ് എടുക്കും. ഇന്ന് വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും.