സർക്കാർ ധനസഹായം അനുവദിക്കണം: കേരള കോൺഗ്രസ്- എം
1582268
Friday, August 8, 2025 5:55 AM IST
പശുക്കടവ്: വൈദ്യുതി കെണിയിൽ അകപ്പെട്ട് മരണപ്പെട്ട ബോബി ചൂളപ്പറമ്പിലിന്റെ കുടുംബത്തിന് സർക്കാരിൽ നിന്നും പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ്- എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.
പശുക്കടവിൽ മരണപ്പെട്ട ബോബിയുടെ വീട്ടിലെത്തി ഭർത്താവ് ഷിജുവിനെയും മക്കളെയും കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറി ബോബി മൂക്കൻതോട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിജോ വടക്കാൻ തോട്ടം, റോബിറ്റ് പുതുക്കുളങ്ങര, നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ഞഴുകുംകാട്ടിൽ, വാർഡ് മെമ്പർ ഡെന്നിസ് പെരുവേലിൽ, നേതാക്കളായ ഷാജു ഫിലിപ്പ് കണ്ടത്തിൽ, സാജു വേനകുഴി, ബാബു പൊൻന്തൊട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു.