ആര്‍ച്ച് ബിഷപ്പിന് സ്വീകരണവും ആദരവും നാളെ
1582496
Saturday, August 9, 2025 5:24 AM IST
കോഴിക്കോട്: ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ചെറുവണ്ണൂരില്‍ സന്ദര്‍ശനം നടത്തുന്ന കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കലിനും വെനെറിനി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റര്‍ സിസി മ്യൂരിങ്ങമ്യാലിനും ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത് വടക്കേപുരക്കലിനും നാളെ സ്വീകരണവും ആദരവും നല്കുന്നു.
കോഴിക്കോട് അതിരൂപത, വെനെറിനി സിസ്റ്റേഴ്സ്, ചെറുവണ്ണൂര്‍ തിരുഹൃദയ ഇടവക എന്നിവ സംയുക്തമായാണ് സ്വീകരണം ഒരുക്കുന്നത്. വൈകിട്ട് 3.45ന് ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് വാഹന അകമ്പടിയോടെ വിശിഷ്ടാതിഥികളെ ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. അവിടെ നടത്തുന്ന കൃതജ്ഞത ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിനാണ് അനുമോദന യോഗം.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ സമുന്നതരായ വ്യക്തികള്‍ ഇതില്‍ പങ്കെടുക്കും.