മദ്യവില്പന; മധ്യവയസ്കന് പിടിയില്‍
1582261
Friday, August 8, 2025 5:55 AM IST
വടകര: തോടന്നൂരില്‍ ബാര്‍ബര്‍ഷോപ്പിന്റെ മറവില്‍ മദ്യവില്പന നടത്തിയ മധ്യവയസ്കന് പിടിയില്‍. തോടന്നൂര്‍ ഇത്തിള്‍ കുന്നുമ്മല്‍ പീതാംബരനെയാണ് (58) വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് ) ജയപ്രസാദും പാര്‍ട്ടിയും പിടികൂടിയത്.
നാല് ലിറ്റര്‍ മദ്യവും മദ്യം സൂക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തോടന്നൂര്‍ ടൗണില്‍ അശ്വിന് സലൂണ്‍ എന്ന ബാര്‍ബര്‍ ഷോപ്പിന്റെ മറവിലാണ് മദ്യ വിൽപനയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.സി. വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.വി. സന്ദീപ്, പി.കെ. രഗില്‍രാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.