നിരന്തര പ്രശ്നങ്ങൾ: വിദ്യാർഥികളുടെ വാഹനങ്ങൾ കസ്റ്റഡിയില്‍ എടുത്തു
1582266
Friday, August 8, 2025 5:55 AM IST
പേരാമ്പ്ര: നൊച്ചാട് ഹയര്‍സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ നിരന്തരം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പേരാമ്പ്ര പോലീസ്. ഇന്‍സ്പെക്ടര്‍ പി. ജംഷിദിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ വിദ്യാർഥികളുടെ ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തു.
പരിശോധിച്ചപ്പോള്‍ മിക്ക ബൈക്കുകളും രേഖകള്‍ ഇല്ലാത്തതാണെന്ന് കണ്ടെത്തി. സ്കൂള്‍ പരിസരത്ത് വിദ്യാർഥികള്‍ തമ്മില്‍ നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നിരവധി തവണ പരാതി ഉയര്‍ന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിദ്യാർഥികള്‍ തമ്മില്‍ ഇന്നലെയും പ്രശ്നങ്ങള്‍ ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും വിദ്യാർഥികള്‍ പല സ്ഥലങ്ങളിലേക്കും മാറിയിരുന്നു.
തുടര്‍ന്നാണ് വിദ്യാർഥികള്‍ സ്കൂളിലേക്ക് വരുന്ന 15 ഓളം ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവ പിക്കപ്പ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിൽ എത്തിച്ചു.