കളക്ടറേറ്റിന് മുന്പിൽ ധര്‍ണ നടത്തി
1581985
Thursday, August 7, 2025 5:27 AM IST
കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പിലും കളക്ടറേറ്റിന് മുമ്പിലും പെന്‍ഷന്‍കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വീസ് പെന്‍ഷന്‍കാരോട് കടുത്ത അനീതിയും അവഗണനയുമാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നതെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പ്രഥമ പരിഗണന നല്കി പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ആറ് ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതി അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധർണ നടത്തിയത്.
ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ഹരിദാസന് മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഗോപാലന്, എം. വാസന്തി, എം.എം. വിജയകുമാര്‍, സി. വിഷ്ണു നമ്പൂതിരി, വി. സദാനന്ദന്, കെ.എം. ചന്ദ്രന്, കെ. രവീന്ദ്രനാഥന്‍, സി. മാധവന്, ബേബി പുരുഷോത്തമന് പ്രസംഗിച്ചു.