മഴക്കാല, കര്‍ക്കടക മെഡിക്കല്‍ ക്യാമ്പ് നടത്തി
1581989
Thursday, August 7, 2025 5:27 AM IST
കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയും കാലിക്കറ്റ് പ്രസ് ക്ലബും അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധശാലയുടെ കോഴിക്കോട് ട്രീറ്റ്മെന്റ് സെന്ററും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി മഴക്കാല, കര്‍ക്കടക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിജിലന്‍സ് എസ്.പി കെ.പി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്, അസോസിയേഷന് സംസ്ഥാന മാനുഫാക്ചറിംഗ് കമ്മിറ്റി ചെയര്മാന് ഡോ. മനോജ് കാളൂര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. ബി.ജി അഭിലാഷ്, സംസ്ഥാന മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ.എസ് വിമല്‍ കുമാര്‍, ജില്ലാ സെക്രട്ടറി ഡോ. കെ. സന്ദീപ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അഞ്ജു കൃഷ്ണ സംസാരിച്ചു.
സമകാലിക ആയുര്‍വേദം എന്ന വിഷയത്തില്‍ മാവൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷൈജു ഒല്ലാക്കോടിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടന്നു. ഡോ. കെ.എസ് വിമല്‍ കുമാര്‍, ഡോ. റീജ മനോജ്, ഡോ. ഇ. അനുശ്രീ, ഡോ. കെ.എ റിധിമ, ഡോ. വി. വിദ്യാലക്ഷ്മി എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി.