ദീപിക കളർ ഇന്ത്യ കോടഞ്ചേരി മേഖല ഉദ്ഘാടനം ഇന്ന്
1582265
Friday, August 8, 2025 5:55 AM IST
കോഴിക്കോട്: "നോ ഡ്രഗ്സ്, നോ വാർ' എന്ന ആശയം ഉയർത്തി ദീപിക കളർ ഇന്ത്യ നടത്തുന്ന പെയിന്റിംഗ് മത്സരത്തിന്റെ കോടഞ്ചേരി മേഖല ഉദ്ഘാടനം കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം താമരശേരി പ്രിൻസിപ്പൽ എസ്ഐ എ. അൻവർ ഷാ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. വിബിൻ ജോസ് സിഎംഐ ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, ഡിസിഎൽ കോ ഓഡിനേറ്റർ സന്ദീപ് കളപ്പുരയ്ക്കൽ, സിസ്റ്റർ വിനീത എന്നിവർ പ്രസംഗിക്കും.
അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന ഈ ദേശീയതല വർണ്ണോത്സവത്തിൽ പത്ത് ലക്ഷം വിദ്യാർഥികളാണ് അണിചേരുന്നത്.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള സന്ദേശവും കുട്ടികൾക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് കളർ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.