അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്
1583023
Monday, August 11, 2025 5:24 AM IST
കൂരാച്ചുണ്ട്: യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കുന്ന രീതിയിൽ തുടർച്ചയായി പ്രവർത്തനം നടത്തുകയും കോൺഗ്രസ് നേതൃത്വം നൽകുന്ന അനുനയ ചർച്ചകളെ വെല്ലുവിളിച്ച് സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നവർക്കെതിരേ ജില്ലാ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഷാജു കാരക്കട, ജെറിൻ കുര്യാക്കോസ്, സിമിലി ബിജു, കുര്യൻ ചെമ്പനാനി, സണ്ണി പുതിയകുന്നേൽ, ചെറിയാൻ അറയ്ക്കൽ, ജോൺസൺ തേനംമാക്കൽ, രാജു കിഴക്കേകര, സജി ചേലാപറമ്പത്ത്, സണ്ണി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.